തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് എൻഡിഎ സ്‌ഥാനാർഥി വിവി രാജേഷ്. 1152 സർക്കാർ ഉദ്യോഗസ്‌ഥർക്ക് പോസ്‌റ്റൽ ബാലറ്റുകൾ വീട്ടിലേക്കു അയച്ചു കൊടുത്തുവെന്നും അതേസമയം വോട്ടർമാരുടെ പട്ടിക ബിജെപിക്കു കൈമാറാൻ ആവശ്യപ്പെട്ടിട്ടും സിപിഐഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ലെന്നും വിവി രാജേഷ് ആരോപിച്ചു. വോട്ടർമാരുടെ ലിസ്‌റ്റ് കിട്ടിയില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും വിവി രാജേഷ് പറഞ്ഞു.
Read also: അഭിമന്യു വധക്കേസ്; രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ