കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയത വിളമ്പുന്നുവെന്ന് സമസ്ത. സംഘപരിവാറിനെ നാണിപ്പിക്കുന്ന തരത്തിൽ അവാസ്തവ കാര്യങ്ങളാണ് നടേശൻ പറയുന്നതെന്നും സമസ്ത വിമർശിക്കുന്നു. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ആർഎസ്എസിനുള്ള ഒളിസേവയാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും പത്രത്തിൽ വിമർശനമുണ്ട്. മൈക്രോ ഫിനാൻസ് തട്ടിപ്പ് ഉൾപ്പടെയുള്ള കേസുകളിൽ നിന്ന് എങ്ങനെയാണ് അദ്ദേഹം ഊരിപ്പോയതെന്നും സമസ്ത ചോദിച്ചു. പാർലമെന്റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്ലിംകൾ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണം. ഇസ്ലാമോഫോബിയ പടർത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും സമസ്ത കുറ്റപ്പെടുത്തി.
അതേസമയം, സമസ്തയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. താൻ വർഗീയത വിളമ്പുന്നുവെന്ന സമസ്ത മുഖപത്രത്തിന്റെ വിമർശനങ്ങൾക്ക് പുല്ലുവിലയെ കൽപ്പിക്കുന്നുള്ളൂവെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. ആർക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ കിട്ടിയതെന്ന് സാമൂഹിക- സാമ്പത്തിക സർവേ നടത്തിയാൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു