മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം മേഖലാ പണ്ഡിത സമ്മേളനം സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു.
സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിര്‍ മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തി. സമസ്ത മലപ്പുറം മേഖലാ പ്രസിഡണ്ട് ഇബ്റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം പൊൻമള മൊയ്തീൻ കുട്ടി ബാഖവി, അബ്ദുറഹീം മുസ്ലിയാര് കാളാവ്, ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര, ഉമര്‍ മുസ്ലിയാര് പള്ളിപ്പുറം, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, കോഡൂര്‍ മുഹമ്മദ് അഹ്സനി, അബ്ദുൽ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അബ്ദുസ്സലാം ബാഖവി പൊടിയാട് എന്നിവര്‍ പ്രസംഗിച്ചു.
Most Read: കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല്‍ പങ്കുവെക്കുന്നു







































