മങ്കട: സമസ്ത പ്രവാസിസെല്‍ മങ്കട മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ കണ്വന്ഷന് ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്റാഹീം ഫൈസി തിരൂര്‍കാട് ഉൽഘാടനം ചെയ്തു.
സഹല്‍ തങ്ങള്‍ വെങ്ങാട് അധ്യക്ഷനായ ചടങ്ങിൽ സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, ഒകെഎം മൗലവി ആനമങ്ങാട്, ഉമര്‍ ഫൈസി കട്ടിലശ്ശേരി എന്നിവർ പ്രസംഗിച്ചു. കണ്‍വന്‍ഷനിൽ സഹല്‍ തങ്ങള്‍ വെങ്ങാടിനെ പ്രസിഡണ്ടായും സീദ്ദീഖ് ആദൃശ്ശേരിയെ ജനറല്‍ സെക്രട്ടറിയായും നാസര്‍ ഹാജിയെ ട്രഷററായും തിരഞ്ഞെടുത്തു.
അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, ഇസ്മാഈൽ ഹാജി കാച്ചിനിക്കാട്, അസീസ് പുഴക്കാട്ടിരി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ശാഫി ദാരിമി പാങ്ങ്, സിദ്ദീഖ് വലമ്പൂര്‍, നാസര്‍ മാസ്റ്റർ ഒരാടംപാലം, കരീം കടുങ്ങപുരം എന്നിവരെ ജോയിൻ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
Most Read: യുപി നിയമസഭാ കൗൺസിൽ ഗാലറിയിൽ സവർക്കറുടെ ചിത്രം





































