യുപി നിയമസഭാ കൗൺസിൽ ഗാലറിയിൽ സവർക്കറുടെ ചിത്രം; പ്രതിഷേധവുമായി കോൺഗ്രസ്

By Trainee Reporter, Malabar News
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ ഗാലറിയിൽ സവർക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തിൽ. ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നിയമാസഭാ കൗൺസിൽ അംഗം ദീപക് സിങ് ചെയർമാന് കത്ത് നൽകി.

സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറിന്റെ ചിത്രം പതിപ്പിച്ചത് അപമാനകരമാണെന്നാണ് ദീപക് സിംഗ് കത്തിൽ പറയുന്നത്. ചിത്രം കൗൺസിലിൽ നിന്ന് നീക്കം ചെയ്‌ത്‌ ബിജെപി ഓഫീസിലാണ് പതിപ്പിക്കേണ്ടതെന്നും കത്തിൽ പറയുന്നുണ്ട്. കത്ത് പരിഗണിച്ച ചെയർമാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയതായി ദീപക് സിങ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചൊവ്വാഴ്‌ച ചിത്രം നിയമസഭാ കൗൺസിൽ ഗാലറിയിൽ അനാച്ഛാദനം ചെയ്‌തത്‌. സവർക്കറിനെ മഹാനായ സ്വാതന്ത്ര്യ സമര പോരാളിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്‌ ആദിത്യനാഥ്‌ ചിത്രം അനാച്ഛാദനം ചെയ്‌തത്. സവർക്കറിന്റെ വ്യക്‌തിത്വം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read also: ഒറ്റക്കല്ല ഒപ്പമുണ്ട്; സംസ്‌ഥാനത്ത് 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ലഭ്യമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE