കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിൽ കോടതിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിശദീകരണം നൽകും. ഈ മാസം 26ന് വിശദീകരണം നൽകാനാണ് ഇഡിയുടെ തീരുമാനം. സന്ദീപ് നായരുടെ പരാതിയിൽ ഇഡിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രതി സന്ദീപ് നായർ ഇഡിക്കെതിരെ എറണാകുളം ജില്ലാ സെഷൻസ് ജഡ്‌ജിക്ക് കത്തയച്ചത്. ഇഡി ഉദ്യോഗസ്‌ഥൻ രാധാകൃഷ്‌ണൻ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പേര് പറയാൻ നിർബന്ധിച്ചതായി കത്തിൽ പറയുന്നു. ഇവരുടെ പേര് പറഞ്ഞാൽ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്‌തു നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തതായും കത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് എതിരെ പറയാതിരുന്നാൽ ഉറങ്ങാൻ സമ്മതിക്കില്ലെന്നും സന്ദീപ് നായർ പറഞ്ഞു.
അന്വേഷണം വഴിതെറ്റിക്കാനാണ് ഉദ്യോഗസ്‌ഥർ ശ്രമിച്ചത്. സ്വർണക്കടത്തിലെ പണം നിക്ഷേപിച്ചവരെക്കുറിച്ച് അന്വേഷിച്ചില്ല. പകരം മുഖ്യമന്ത്രിയെയും സർക്കാരിന്റെയും കുറ്റം കണ്ടെത്താനാണ് ശ്രമിച്ചതെന്നും സന്ദീപ് നായർ കത്തിൽ പറഞ്ഞു.
Read also: പരീക്ഷയും തിരഞ്ഞെടുപ്പും; ആശങ്ക വേണ്ടെന്ന് അധികൃതർ