റിയാദ്: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വീണ്ടും സഹായവുമായി സൗദി അറേബ്യ. 60 ടൺ ഓക്സിജനാണ് സൗദി ഇത്തവണ ഇന്ത്യയിലേക്ക് അയച്ചത്. മൂന്ന് കണ്ടെയിനറുകളിലായി അയച്ച ഓക്സിജൻ ജൂൺ ആറിന് ഇന്ത്യയിലെത്തും.
കഴിഞ്ഞ മാസം നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനും മറ്റ് ചികിൽസാ ഉപകരണങ്ങളും ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് 60 ടൺ കൂടി എത്തിക്കുന്നത്.
വരും ആഴ്ചകളില്‍ ഇന്ത്യയിലേക്ക് 100 ഓക്സിജന്‍ ടാങ്കുകള്‍ കൂടി സൗദി അയക്കും. കോവിഡ് വ്യാപനം നേരിടാന്‍ ഇന്ത്യക്ക് പിന്തുണ നല്‍കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ലിക്വിഡ് ഓക്സിജന്‍ അയക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
Sports News: പോർട്ടോയിൽ നീലപ്പടയുടെ ഗർജ്ജനം; സിറ്റിയെ തകർത്ത് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം