ജിദ്ദ: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ യാത്ര മുടങ്ങിയവർക്ക് സൗദി അറേബ്യ പിഴ കൂടാതെ വിസാ കാലാവധി ദീർഘിപ്പിച്ച് നൽകുന്നു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 25 മുതൽ കാലാവധി അവസാനിച്ച വിസിറ്റ് വിസകൾ ഏപ്രിൽ 18 വരെ ദീർഘിപ്പിക്കാനാകും.
കാലാവധി അവസാനിച്ച ഏത് തരത്തിലുള്ള സന്ദർശന വിസകളിലും ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്‌സിറ്റ് വിസകളിലും ഉള്ളവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. സൗദിയിലെ വിമാനത്താവളങ്ങൾ വഴിയോ റോഡുമാർഗമോ രാജ്യം വിടാം.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ളാറ്റ്‌ഫോമായ അബ്ഷിർ വഴി നിശ്‌ചിത ഫീസ് അടച്ചാണ് ഇതിന് അപേക്ഷിക്കേണ്ടത്. വിസിറ്റ് വിസക്കാരെ റിക്രൂട്ട് ചെയ്‌തവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇവർ ഏപ്രിൽ 18ന് മുൻപ് സൗദിയിൽ നിന്ന് തിരികെ പോയിരിക്കണം.
Most Read| ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്നിടും; ഇറാൻ






































