വിദേശിയരായ വിദഗ്‌ധ പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നു

By Desk Reporter, Malabar News
SAUDI-ARABIA
Representational Image
Ajwa Travels

റിയാദ്: വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരായ വിദേശികൾക്ക് പൗരത്വം നൽകാൻ സൗദി. ലോകോത്തര നിലവാരത്തിലുള്ള വിദേശ പ്രഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നടപ്പാക്കുന്ന വിഷൻ 2030 വികസന പദ്ധതിയുടെ ഭാഗമായാണ് നീക്കം.

നിയമം, ആരോഗ്യം, ശാസ്‌ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള അന്താരാഷ്‌ട്ര പ്രഫഷണലുകൾക്ക് സൗദിയിൽ പൗരത്വം ലഭിക്കും. സാംസ്‌കാരിക, കായിക മേഖലകളിൽ പ്രവർത്തിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ളവർക്കും അവസരമുണ്ട്.

നിക്ഷേപകർ, മൂലധന ഉടമകൾ, ഡോക്‌ടർമാർ, എൻജിനിയർമാർ തുടങ്ങി നിരവധി വിദേശികൾക്ക് പ്രീമിയം ഇഖാമ അനുവദിക്കുന്ന പദ്ധതി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക വൈദഗ്ധ്യമുള്ള പ്രഫഷണലുകൾക്ക് പൗര്വത്വം നൽകാനുള്ള തീരുമാനം. രാജ്യത്തിന്റെ വികസനവും വിദേശ നിക്ഷേപവും ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി.

National News: ക്വാറികളുടെ ദൂരപരിധി; 200 മീറ്ററാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE