റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 177 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കോവിഡ് രോഗികളുടെ എണ്ണം 3,61,536 ആയി. 9 പേരാണ് ഇന്ന് രാജ്യത്ത് വിവിധ ഇടങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 6,148 ആയി. 169 പേർ രോഗമുക്‌തി നേടി. 3,52,418 പേരാണ് ഇതുവരെ കോവിഡ് രോഗമുക്‌തി നേടിയത്.
2,970 പേരാണ് നിലവിൽ കോവിഡ് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 383 പേർ ഗുരുതരാവസ്‌ഥയിലാണ് ഉള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ശേഷിക്കുന്നവരുടെ ആരോഗ്യ നില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവും ആയി തുടരുകയാണ്.
റിയാദ് (59), മക്ക (31), മദീന (26), കിഴക്കൻ പ്രവിശ്യ (22), ഖസീം (10), അസീർ (9), തബൂക്ക് (5), അൽജൗഫ് (4), നജ്റാൻ (3), ജീസാൻ (3) എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം.
Read also: എട്ട് മാസങ്ങള്‍ക്ക് ശേഷം ഒമാനില്‍ പ്രതിദിന കോവിഡ് ബാധിതര്‍ നൂറില്‍ താഴെ






































