എട്ട് മാസങ്ങള്‍ക്ക് ശേഷം ഒമാനില്‍ പ്രതിദിന കോവിഡ് ബാധിതര്‍ നൂറില്‍ താഴെ

By Team Member, Malabar News
Malabarnews_oman
Representational image
Ajwa Travels

മസ്‌ക്കറ്റ് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 93 പേര്‍ക്ക് മാത്രമാണ്. കഴിഞ്ഞ 8 മാസങ്ങള്‍ക്ക് ശേഷമാണ് 100 ല്‍ താഴെ കോവിഡ് രോഗികള്‍ ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് കഴിഞ്ഞ ഏപ്രില്‍ 13 നു ശേഷം ആദ്യമായാണ് രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 100 ല്‍ താഴെ എത്തുന്നത്. ഇതോടെ ഒമാനില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,28,236 ആയി ഉയര്‍ന്നു.

ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാള്‍ മാത്രമാണ് മരണപ്പെട്ടത്. രാജ്യത്ത് നിലവില്‍ 1,491 ആളുകളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഒമാനില്‍ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളില്‍ 1,20,178 ആളുകളും ഇതുവരെ കോവിഡ് മുക്‌തരായിട്ടുണ്ട്. രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക് 93.7 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്‌ഥിരീകരിച്ച 8 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 77 പേരാണ് ഒമാനില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 36 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്.

Read also : കോവിഡ് വാക്‌സിൻ വിതരണം ഞായറാഴ്‌ച മുതൽ; ഒമാൻ ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE