റിയാദ് : വിദേശത്ത് നിന്നും മരുന്നുകളുമായി യാത്ര ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി. ഇനി മുതല്‍ വിദേശത്ത് നിന്നും മരുന്നുകളുമായി സൗദിയിലേക്ക് എത്തുന്നവര്‍ ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി നിര്‍ബന്ധമായും കൂടെ കരുതണമെന്ന് സൗദി കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങള്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി കവാടങ്ങളില്‍ ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി കാണിച്ചാല്‍ മാത്രമേ ഇനി മുതല്‍ മരുന്നുകളുമായി സൗദിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇറക്കുമതിക്ക് നിയന്ത്രണമുള്ള ചരക്കുകളുടെ വിഭാഗത്തിലാണ് സൗദിയില്‍ മരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇത്രനാളും രാജ്യത്തേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമം നിലവില്‍ ഉണ്ടായിട്ടും കര്‍ശനമാക്കിയിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ചെറുതും വലുതുമായ എല്ലാത്തരം മരുന്നുകള്‍ക്കും സൗദിയില്‍ നിയമം ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read also : പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധർ, പക്ഷേ ക്ഷമ പരീക്ഷിക്കരുത്; കരസേനാ മേധാവി






































