ന്യൂഡെൽഹി: യുക്രൈനിൽ യുദ്ധ സാഹചര്യം തുടരുന്നതിനിടെ റഷ്യന്‍ സ്‌ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവച്ച് എസ്ബിഐ. യുക്രൈന്‍ അധിനിവേശത്തിന് ശേഷം അന്താരാഷ്‌ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ നടപടി.
ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്‌ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെല്ലാം എസ്ബിഐ നിര്‍ത്തിവെച്ചതായാണ് റിപ്പോർട്. റഷ്യയുമായി വന്‍തോതില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ.
ഇന്ധനം, ധാതു എണ്ണകള്‍, മുത്തുകള്‍, ആണവ റിയാക്‌ടറുകള്‍, യന്ത്രഭാഗങ്ങള്‍, രാസവളം തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അതുപോലെ ഫാര്‍മസിക്യൂട്ടിക്കല്‍ ഉൽപന്നങ്ങള്‍, രാസവസ്‌തുക്കള്‍ ഉള്‍പ്പടെയുള്ളവ ഇന്ത്യയില്‍നിന്ന് കയറ്റി അയക്കുന്നുമുണ്ട്.
Read Also: ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷ; ഫലം പ്രസിദ്ധീകരിച്ചു







































