തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ സ്‌കൂൾ പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. രണ്ട് ഘട്ടങ്ങളായാണ് പ്രവേശനോല്‍സവം നടക്കുക. വെര്‍ച്വല്‍ പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് രാവിലെ 9.30ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യും. സ്‌കൂള്‍തല പ്രവേശനോല്‍സവം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ 11 മണിക്കും നടക്കും. കോവിഡ് മാനദണ്ഡം ഉള്ളതിനാല്‍ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തം ഉണ്ടാകില്ല; മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജൂൺ ഒന്നാം തീയതി രാവിലെ 9.30ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ക്‌ളാസുകള്‍ ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തിയാണ് ചാനലിലൂടെ സംപ്രേഷണം ചെയ്യുക. കൂടാതെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓണ്‍ലൈന്‍ ക്‌ളാസുകളും ഇത്തവണയുണ്ടാകും. ശനിയാഴ്‌ച തിരുവനന്തപുരം മണക്കാട് സ്‌കൂളുകളില്‍ വെച്ച് പാഠപുസ്‌തക വിതരണത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.
Read also: കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിന് നാളെ ഓൺലൈനിൽ തുടക്കം







































