പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തും; വിദ്യാഭ്യാസ മന്ത്രി

By Syndicated , Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ സ്‌കൂൾ പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. രണ്ട് ഘട്ടങ്ങളായാണ് പ്രവേശനോല്‍സവം നടക്കുക. വെര്‍ച്വല്‍ പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് രാവിലെ 9.30ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യും. സ്‌കൂള്‍തല പ്രവേശനോല്‍സവം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ 11 മണിക്കും നടക്കും. കോവിഡ് മാനദണ്ഡം ഉള്ളതിനാല്‍ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തം ഉണ്ടാകില്ല; മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജൂൺ ഒന്നാം തീയതി രാവിലെ 9.30ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ക്‌ളാസുകള്‍ ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തിയാണ് ചാനലിലൂടെ സംപ്രേഷണം ചെയ്യുക. കൂടാതെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓണ്‍ലൈന്‍ ക്‌ളാസുകളും ഇത്തവണയുണ്ടാകും. ശനിയാഴ്‌ച തിരുവനന്തപുരം മണക്കാട് സ്‌കൂളുകളില്‍ വെച്ച് പാഠപുസ്‌തക വിതരണത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.

Read also: കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിന് നാളെ ഓൺലൈനിൽ തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE