റിയാദ്: സൗദിയിൽ കനത്ത ചൂട് തുടരുന്നു. ഇതേ തുടർന്ന് റിയാദിലും ജിദ്ദയിലും സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കനത്ത ചൂടിനെ തുടർന്ന് റിയാദിൽ 6.15നും, ജിദ്ദയിൽ 6.45നും വിദ്യാർഥികൾ സ്കൂൾ അസംബ്ളിയിൽ എത്തണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. തുടർന്ന് രണ്ടിടങ്ങളിലും 15 മിനിറ്റിനകം ക്ളാസുകൾ ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
Read also: വാച്ചർ രാജന്റെ തിരോധാനം; പ്രതികൂല കാലാവസ്ഥ, തിരച്ചിൽ തടസപ്പെട്ടു







































