ഞായറാഴ്‌ച മുതൽ വിദ്യാലയങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും; സൗദി

By Team Member, Malabar News
Schools In Saudi Will Be Normal From Sunday After Covid
Ajwa Travels

റിയാദ്: സൗദിയിലെ സ്‌കൂളുകൾ ഞായറാഴ്‌ച മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെയാണ് സൗദിയിൽ സ്‌കൂളുകൾ പഴയപടി പ്രവർത്തിക്കാൻ തീരുമാനിച്ചത്.

എലിമെന്ററി, കിന്റര്‍ഗാര്‍ഡന്‍ തലങ്ങളിലടക്കമുള്ള ക്ളാസുകൾ മുഴുവന്‍ വിദ്യാര്‍ഥികളോടെയാണ് ഞായറാഴ്‌ച മുതൽ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ 12 വയസില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ വാക്‌സിനേഷൻ പൂര്‍ത്തിയാക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.

മൂന്നാം സെമസ്‌റ്റർ ആരംഭിക്കുന്ന മാര്‍ച്ച് 20 മുതലാണ് കോവിഡിന് മുൻപുള്ള രീതിയിൽ സ്‌കൂളുകൾ പ്രവർത്തിക്കാൻ തുടങ്ങുന്നത്. ക്ളാസുകളിലും നമസ്‌കാരം നിര്‍വഹിക്കുന്ന സ്‌ഥലങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയ നടപടി; അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്ന വിധിയെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE