ഡെല്‍ഹി: സൈനികര്‍ക്ക് സുരക്ഷിത മെസേജിങ് ആപ്പ് ഒരുക്കി ഇന്ത്യന്‍ സൈന്യം. വോയ്സ്നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ ആപ്പാണ് തയാറാക്കിയിരിക്കുന്നത്. ആപ്പിന് സായ് (SAI) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സെക്യുര്‍ ആപ്പ്ളിക്കേഷൻ ഫോര്‍ ഇന്റര്‍നെറ്റ് എന്നതിന്റെ ചുരുക്ക രൂപമാണ് സായ്.
വാട്സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്പ്ളിക്കേഷനുകള്‍ക്ക് സമാനമാണ് സായിയുടെ പ്രവര്‍ത്തന രീതിയും. അയക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത തരത്തില്‍ ഉപയോക്തക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read Also: അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലും എൻഐഎ റെയ്ഡ്
സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നേരിടുന്ന സൈനികര്‍ക്കിടയില്‍ പരസ്പരമുളള ആശയ വിനിമയത്തിന് സായ് ഉപകരപ്രദമാകും. സിഇആര്‍ടി, ആര്‍മി സൈബര്‍ ഗ്രൂപ്പും ആപ്പ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിരുന്നു എന്നും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.







































