പാറ്റ്ന: ബിഹാറിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 3 മാവോവാദികൾ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയ ജില്ലയിൽ ബരാജാത്തി വനമേഖലയിൽ ശനിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. പാറ്റ്നയിൽ നിന്നും 100 കിലോമീറ്റർ മാറിയുള്ള വനമേഖലയാണിത്.
കൊല്ലപ്പെട്ട മാവോവാദികളിൽ സോണൽ കമാൻഡർ അലോക് യാദവും ഉൾപ്പെടുമെന്ന് സുരക്ഷാ സേന അറിയിച്ചു. ഒരു എകെ 47 റൈഫിളും ഐഎൻഎസ്‌എഎസ് റൈഫിളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കമാൻഡോ ബറ്റാലിയൻസ് ഫോർ റെസൊലൂഷൻ ആക്ഷൻ (സിഒബിആർഎ) ഫോഴ്‌സിന്റെ 205ആം ബറ്റാലിയനാണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത്. ബിഹാർ പൊലീസ് ഉദ്യോഗസ്‌ഥരും മാവോവാദികൾക്കെതിരായ ഏറ്റുമുട്ടലിന്റെ ഭാഗമായി.
Read also: കശ്‌മീർ തുറന്ന ജയിൽ; വിഭവങ്ങൾ കൊള്ളയടിക്കുന്നതിന് ഭരണകൂടത്തിന്റെ സഹായം; മെഹബൂബ മുഫ്‌തി







































