ഛത്തീസ്‌ഗഢിൽ മാവോയിസ്‌റ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

By Staff Reporter, Malabar News
maoist-attack-chathisgad
Representational Image
Ajwa Travels

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ഖോട്യ ജില്ലയിലുണ്ടായ മാവോയിസ്‌റ്റ്‌ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. നാരായൺപുരിൽ നിന്നും ദന്തേവാഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ വാഹനത്തിന് നേരെ മാവോവാദികൾ സ്‍ഫോടക വസ്‌തു എറിയുകയായിരുന്നു.

മലേവാധി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ആക്രമണം നടന്നത്. തൊഴിലാളികൾ സഞ്ചരിച്ച വാഹനം പോലീസിന്റേതാണ് എന്ന് തെറ്റിദ്ധരിച്ച് മാവോയിസ്‌റ്റുകൾ നടത്തിയ ആക്രമണമാവാനാണ് സാധ്യതയെന്ന് ദാന്തേവാഡ എസ്‌പി അഭിഷേക് പല്ലവ പറഞ്ഞു. മധ്യപ്രദേശിലെ ബാൽഘട്ട് സ്വദേശിയായ ധൻ സിംഗാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ഒരു സ്‌ത്രീയും ഉൾപ്പെടുന്നു.

Read Also: മരിച്ച വ്യക്‌തികളുടെ ആധാർ റദ്ദാക്കാൻ നിയമഭേദ​ഗതി വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE