മരിച്ച വ്യക്‌തികളുടെ ആധാർ റദ്ദാക്കാൻ നിയമഭേദ​ഗതി വരുന്നു

By News Desk, Malabar News
aadhar card_malabar news
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ മരിച്ച വ്യക്‌തികളുടെ ആധാർ റദ്ദാക്കാൻ നിയമഭേദ​ഗതി വരുന്നു. നിലവിൽ മരിച്ചവരുടെ ആധാർ റദ്ദാക്കാൻ സംവിധാനങ്ങളില്ല. ലോക്‌സഭയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്. മരണ രജിസ്ട്രേഷനിൽ ആധാർ ഉൾപ്പെടുത്താനാണ് നീക്കം.

മരിച്ച വ്യക്‌തികളുടെ കാർഡുകൾ ദുരുപയോ​ഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നത്. നിലവിൽ, ഒരാൾ മരിച്ച ശേഷം ബന്ധുക്കൾക്ക് ആ വിവരം ആധാർ അതോറിറ്റിയെ അറിയിക്കാൻ സംവിധാനമില്ല. 1969ലെ ജനന- മരണ രജിസ്ട്രേഷൻ നിയമത്തിലാണ് ഭേദ​ഗതിക്കു ശ്രമിക്കുന്നത്.

ഇതിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ആധാർ അതോറിറ്റിയോട് നിർദ്ദേശങ്ങൾ തേടിയെന്ന് പാർലമെന്റിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഷർ അറിയിച്ചു. ഭേദഗതിക്കു ശേഷം മരണ രജിസ്ട്രേഷനിൽ ആധാർ നമ്പറും ഉൾപ്പെടുത്തും. രജിസ്ട്രാർ ഈ വിവരം ആധാർ അതോറിറ്റിക്കു കൈമാറുകയും കാർഡ് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Also Read: കോവിഡ് ഇന്ത്യ; 41,726 രോഗമുക്‌തി, 42,982 രോഗബാധ, 533 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE