ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അതിശക്‌തം. ആശുപത്രിക്ക് സമീപം ഇന്നലെ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്‌തമായിരുന്നു. ആശുപത്രിക്ക് നേരെയും ആക്രമണം ഉണ്ടായി. ഇതേത്തുടർന്ന് മെഡിക്കൽ കോളേജ് പരിസരത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു.
ആശുപത്രിക്ക് സമീപം ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. മെഡിക്കൽ കോളേജിന് സമീപത്ത് ധർണയോ റാലിയോ പാടില്ലെന്ന് കൊൽക്കത്ത പോലീസ് അറിയിച്ചു. അതിനിടെ, കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്ന പശ്‌ചാത്തലത്തിൽ ഓരോ രണ്ടു മണിക്കൂറിലും ക്രമസമാധാന നിലയെ കുറിച്ച് റിപ്പോർട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്‌ഥാനങ്ങൾക്കും നിർദ്ദേശം നൽകി.
ഓരോ രണ്ടു മണിക്കൂറിലും മെയിൽ, ഫാക്‌സ് അല്ലെങ്കിൽ വാട്‍സ് ആപ് വഴിയോ റിപ്പോർട് അയക്കാനാണ് എല്ലാ സംസ്‌ഥാന പോലീസ് സേനകൾക്കും നിർദ്ദേശം നൽകിയത്. ഈ മാസം ഒമ്പതിനാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു കൊലപാതകം. ചെസ്‌റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ പിജി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്.
Most Read| ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ








































