ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി മുൻ കേന്ദ്രമന്ത്രിയും ഹരിയാനയിലെ മുതിർന്ന ബിജെപി നേതാവുമായ ബിരേന്ദർ സിംഗ്.
“പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾ തങ്ങളുടെ സാമ്പത്തിക നില തകർക്കുമെന്ന ആശങ്കയിലാണ് രാജ്യത്തെ കർഷകർ. അവർക്കൊപ്പം നിൽക്കുക എന്നത് എന്റെ ധാർമ്മികമായ ഉത്തരവാദിത്തമാണ്,”- ബിരേന്ദർ സിംഗ് പറഞ്ഞു. ബിജെപി സിറ്റിംഗ് എംപി ബ്രിജേന്ദ്രയുടെ പിതാവ് കൂടിയാണ് ബിരേന്ദർ സിംഗ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ കഴിഞ്ഞ മൂന്നാഴ്‌ചയിൽ ഏറെയായി ഡെൽഹി അതിർത്തിയിൽ പ്രക്ഷോഭം നടത്തുകയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന ആവശ്യത്തിലാണ് പ്രക്ഷോഭം. നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ ഉറച്ച നിലപാട് എടുക്കുമ്പോൾ തീരുമാനം മാറ്റില്ലെന്ന കടുംപിടുത്തത്തിലാണ് കേന്ദ്രം.
നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. ഇതിനെ കുറിച്ച് തീരുമാനങ്ങള്‍ എടുക്കാനായി ഇന്ന് കര്‍ഷക സംഘടനകള്‍ യോഗം ചേരും. ഒപ്പം തന്നെ സമരങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന കേസില്‍ സ്വീകരിക്കേണ്ട നിലപാടുകളെ പറ്റിയും കര്‍ഷകര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്.
Also Read: മാനനഷ്‌ട കേസ്; വിവേക് ഡോവലിനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്