കണ്ണൂർ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ (94) നായർ അന്തരിച്ചു. കണ്ണൂർ നാറാണത്തെ വീട്ടിൽ തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിൽസയിൽ ആയിരുന്നു അദ്ദേഹം.
ഏറെക്കാലം ജർമനിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് ലേഖകനായും പ്രവർത്തിച്ചു.1943 മെയ് 25ന് മുംബൈയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത അദ്ദേഹം ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സന്തതസഹചാരിയായി പ്രവർത്തിക്കുകയും പിന്നീട് കേരളത്തിലെ സിപിഎമ്മിൽ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം.
വിഎസ് അച്യുതാനന്തനുമായുള്ള അടുപ്പത്തിന്റെ പേരിൽ പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ കാലത്ത് പിണറായി പക്ഷത്തിന് വിരുദ്ധനായി നിലകൊണ്ടു. പിന്നീട് പിണറായിയെ ഉൾപ്പടെ കാണാൻ അവസരം വേണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നത് വരെ നീണ്ടുനിൽക്കുന്നതായിരുന്നു കുഞ്ഞനന്തൻ നായരുടെ രാഷ്ട്രീയ ജീവിതം.
Most Read: 12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ നീക്കം; റിപ്പോർട്





































