പിണറായിയാണ് ശരി, ക്ഷമ ചോദിക്കണം; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

By Syndicated , Malabar News
berlin and pinarayi
Ajwa Travels

കണ്ണൂര്‍: പിണറായിയാണ് ശരിയെന്ന് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും കമ്യൂണിസ്‌റ്റ് സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തനിക്ക് തെറ്റുപറ്റി. വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാന്‍ കാരണം. പിണറായി വിജയനെ കണ്ട് ക്ഷമ പറയണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.

”എനിക്ക് വയസ് 96 കഴിഞ്ഞു. ഇപ്പോള്‍ രണ്ടുകണ്ണിനും കാഴ്‌ചയില്ല. എങ്കിലും ഒരാഗ്രഹം ബാക്കിയുണ്ട്. പിണറായിയെ കാണണം. കാഴ്‌ചയില്ലെങ്കിലും ശബ്‌ദം കേള്‍ക്കാമല്ലോ. എല്ലാം കഴിഞ്ഞു. പാര്‍ട്ടിയില്‍ ഐക്യവും ശക്‌തിയും വന്നില്ലേ”, അദ്ദേഹം പറഞ്ഞു. അസുഖ ബാധിതനായി കുറെക്കാലമായി നാറാത്തെ വീട്ടിലാണ് ബര്‍ലിന്‍. മുന്‍പ് പിണറായി വിജയനെ  രാഷ്‌ട്രീയപരമായും  വ്യക്‌തിപരമായും ബര്‍ലിന്‍ വിമര്‍ശിച്ചിരുന്നു

Read also: തലശ്ശേരി പാലം നവീകരണം; വിദേശ സാങ്കേതികവിദ്യയില്‍ പൂര്‍ത്തിയാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE