ചിത്രദുർഗ: കർണാടകയിൽ പെൺവാണിഭ റാക്കറ്റിൽ അകപ്പെട്ട 12 പെൺകുട്ടികളെ രക്ഷിച്ച് ചിത്രദുർഗ പോലീസ്. തമിഴ്‌നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്‍ട്ര എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് സംഘത്തിന്റെ പിടിയിൽ ഉണ്ടായിരുന്നത്. ഒരു സ്‍ത്രീ ഉൾപ്പെടെ നടത്തിപ്പുകാരായ ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ചിത്രദുർഗയിൽ ഹോലാല്‍ക്കെരേ പട്ടണത്തിൽ പ്രജ്വാൽ എന്ന ഹോട്ടൽ കേന്ദ്രീകരിച്ച് സംഘം പ്രവർത്തിച്ചു വരികയായിരുന്നു. ഹോട്ടലിലെ ശുചിമുറിയുടെ പിൻഭാഗത്ത് തയ്യാറാക്കിയ പ്രത്യേക വാതിലിലൂടെയാണ് ആളുകൾ അകത്തു കടന്നിരുന്നത്. വാതിലിലും ശുചിമുറിയുടെ ചുമരിലും ഒരേ നിറത്തിലുള്ള ടൈൽ പതിച്ചിരുന്നു. പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല.
രഹസ്യ വിവരത്തിന്‍റെ അടിസ്‌ഥാനത്തില്‍ കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വലിയ റാക്കറ്റ് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ചിത്രദുര്‍ഗ ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Read also: കമ്രക്കെതിരെ നടപടി വേണം; ദേശീയ ബാലാവകാശ കമ്മീഷന്‍