മംഗളൂരു: വൻ സെക്‌സ് റാക്കറ്റ് സംഘം പോലീസ് പിടിയിൽ. കോളേജ് വിദ്യാർഥിനികളെയും സ്‌ത്രീകളെയും ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് അംഗങ്ങളെയാണ് മംഗളൂരുവിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അതിജീവിതയായ 17കാരിയുടെ പരാതിയിലായിരുന്നു നടപടി.
സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭർത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉൾപ്പടെ അഞ്ചുപേരാണ് അറസ്‌റ്റിലായത്. ഇനി മൂന്നുപേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും മംഗളൂരു സിറ്റി പോലീസ് അറിയിച്ചു. അട്ടാവർ നന്ദിഗുഡയിലുള്ള അപ്പാർട്മെന്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.
ചതിയുടെയും ഭീഷണിപ്പെടുത്തിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും കോളേജ് വിദ്യാർഥിനികളെയും സ്‌ത്രീകളെയും ഇവർ വലയിലാക്കിയിരുന്നു. അപ്പാർട്മെന്റിൽ പോലീസ് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലടക്കം നിരവധി ക്യാമറകൾ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി.
പാണ്ഡെശ്വരം വനിത പോലീസ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈൽ ഫോണുകൾ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനക്ക് വിധേയമാക്കും.
Also Read: വിവാഹ മോചനങ്ങള്‍ക്ക് കാരണം ട്രാഫിക് ബ്ളോക്ക്; അമൃത ഫഡ്‌നാവിസ്