കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിലെ ഇരകളായ രണ്ട് പെൺകുട്ടികളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. ഇവർ പെൺവാണിഭ സംഘത്തിൽ അകപ്പെട്ടുപോയവരാണ്. ഇതിൽ ഒരാൾ കൊൽക്കത്ത സ്വദേശിനിയും ഒരാൾ കോഴിക്കോട് സ്വദേശിനിയുമാണ്.
അതേസമയം, റെയ്‌ഡിനിടെ സ്‌ഥലത്ത് നിന്നും ഓടി രക്ഷപെട്ടവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. പരിശോധനക്കിടെ ഓടിരക്ഷെപ്പട്ടവരിൽ ഒരാൾ സംഘത്തിന്റെ ഏജന്റ് ആണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. അറസ്‌റ്റിലായ നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42), ഏജന്റ് മഞ്ചേരി സ്വദേശി സീനത്ത് (51), രാമനാട്ടുകര സ്വദേശി അൻവർ (26), താമരശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ (36) എന്നിവരെ കോടതി റിമാൻഡ് ചെയ്‌തിട്ടുണ്ട്.
കേന്ദ്രം നടത്തിയത് മഞ്ചേരി സ്വദേശിനി സീനത്തും കോഴിക്കോട് സ്വദേശി കെ നസീറും ചേർന്നാണെന്ന് വ്യക്‌തമായതായി പോലീസ് പറഞ്ഞു. ബലമായി തടങ്കലിൽ വെച്ചതും അനാശാസ്യ പ്രവർത്തനം നടത്തിയതും അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒരു കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Most Read: മണിപ്പൂരിൽ തീവ്രവാദി ആക്രമണം; 6 പേർ കൊല്ലപ്പെട്ടു