വാടക വീട് കേന്ദ്രീകരിച്ച്‌ പെൺവാണിഭം; കോഴിക്കോട് ഒരു സംഘം കൂടി അറസ്‌റ്റിൽ

By Web Desk, Malabar News
parallel lottery scam
Ajwa Travels

കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42), ഏജന്റ്‌ മഞ്ചേരി സ്വദേശി സീനത്ത് (51), രാമനാട്ടുകര സ്വദേശി അൻവർ (26), താമരശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ (36) എന്നിവരാണ് പിടിയിലായത്.

മെഡിക്കൽ കോളേജ് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കോട്ടൂളി മുതിരക്കാല പറമ്പ് വീട്ടിൽ നടത്തിയ റെയ്‌ഡിലാണ്‌ ഇവർ പിടിയിലായത്. കേന്ദ്രത്തിലുണ്ടായിരുന്ന കൊൽക്കത്ത, കോഴിക്കോട് സ്വദേശികളായ സ്‍ത്രീകളെ ഷോട്ട് സ്‌റ്റേ ഹോമിലേക്ക് മാറ്റി. കെ നസീറാണ് വീട് വാടകയ്‌ക്ക്‌ എടുത്ത് അനാശാസ്യ കേന്ദ്രം നടത്തി വന്നിരുന്നതെന്ന് പോലീസ് അറിയിച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കി. കോഴിക്കോട് അടുത്ത ദിവസങ്ങളിലായി മൂന്നാമത്തെ പെൺവാണിഭ സംഘമാണ് പിടിയിലാകുന്നത്. സമാനമായ രീതിയില്‍ വാടകയ്‌ക്ക്‌ വീട് എടുത്തായിരുന്നു ഇതിന് മുന്‍പ് അറസ്‌റ്റിലായ സംഘങ്ങളുടേയും പ്രവർത്തനം.

Also Read: തിരുവനന്തപുരത്ത് ശക്‌തമായ മഴ; നെയ്യാറ്റിൻകരയിൽ പാലം തകർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE