തിരുവനന്തപുരത്ത് ശക്‌തമായ മഴ; നെയ്യാറ്റിൻകരയിൽ പാലം തകർന്നു

By Web Desk, Malabar News
Heavy rain In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്. മഴയിൽ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു.

പെരിങ്ങമലയിൽ കിണർ ഇടിഞ്ഞ് താണു. കോവളം വാഴമുട്ടത്ത് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. കോവളം ഗംഗയാർതോട് കരകവിഞ്ഞു. സമീപത്തെ കടകളിൽ വെള്ളം കയറി വെള്ളാണിയിലെ ആറാട്ട് കടവ്, ക്ഷേത്ര ജംഗ്ഷൻ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

നെയ്യാറ്റിൻകര ചെങ്കൽ വില്ലേജിൽ വല്ലാത്താങ്കര ക്യാംപ് ആരംഭിക്കുന്നതിന് വില്ലേജ് ഓഫിസർ നിർദ്ദേശം നൽകി. ജില്ലയിൽ ശക്‌തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും കളക്‌ടർ അറിയിച്ചു.

National News: പഞ്ചാബ് തിരഞ്ഞെടുപ്പ്; എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുമെന്ന് പ്രവചനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE