പത്തനംതിട്ടയിൽ അതിതീവ്ര മഴ; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്- പൊൻമുടി അടച്ചു

By Trainee Reporter, Malabar News
Heavy rain in Thiruvananthapuram
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ കനക്കുന്നു. തെക്കൻ ജില്ലകളിലാണ് കനത്ത മഴക്ക് സാധ്യത. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട കുന്നംതാനത്ത് കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ 117.4 മില്ലീമീറ്റർ മഴയാണ് പെയ്‌തത്‌. കനത്ത മഴയിൽ പത്തനംതിട്ട നഗരത്തിൽ വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്.

രണ്ടു മണിക്കൂറോളം പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. പോസ്‌റ്റോഫീസ്‌ റോഡിൽ അഞ്ചു കടകളിൽ വെള്ളം കയറി. ടികെ റോഡിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മണ്ണാറമല്ല റോഡിൽ വീട്ടിൽ വെള്ളം കയറി. വീടിന്റെ മതിലുകളും ഭാഗികമായി തകർന്നിട്ടുണ്ട്. ചുരുളിക്കോട് ഭാഗത്ത് ഉരുൾപൊട്ടിയതായി അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും സ്‌ഥിരീകരിച്ചിട്ടില്ല.

അതേസമയം, തിരുവനന്തപുരം ജില്ലയിലും മഴ കണക്കുകയാണ്. ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ശക്‌തമായ തുടരുന്നതിനാലും, അലർട്ടുകൾ പ്രഖ്യാപിച്ചതിനാലും പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പൊൻമുടി തുറക്കില്ല. ജില്ലയിൽ ഖനന പ്രവർത്തനങ്ങളും കടലോര- കായലോര മലയോര യാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Most Read| കനേഡിയൻ പൗരൻമാർക്ക് ഇ-വിസ നൽകുന്നത് പുനരാരംഭിച്ചു ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE