പത്തനംതിട്ട: തിരുവല്ലയിൽ അസാമീസ് വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
വെണ്ണിക്കുളം സ്വദേശി അനിൽ, മുത്തൂർ സ്വദേശി ഫിറോസ്, പ്രേം ജോസഫ് എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾക്കെതിരെ ഭവനഭേദനം, കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അസാം സ്വദേശികൾ താമസിക്കുന്ന സ്ഥലത്തേക്കെത്തിയാണ് പ്രതികൾ അക്രമം നടത്തിയതെന്നും പോലീസ് പറയുന്നു.
Most Read: വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി









































