വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവം; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

By Team Member, Malabar News
Camera In Bathroom And CPM Branch Secretary Were Arrested
Ajwa Travels

പാലക്കാട്: ജില്ലയിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജ‍ഹാന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്നും ഇന്നലെയാണ് ഇയാളെ പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

അൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. കുളിമുറിയുടെ ജനാലയിൽ അനക്കം കേട്ട് ബഹളം വെച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടതെന്നും, ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഷാജഹാന്റെ തറയിൽ വീണ ഫോൺ കണ്ടെടുത്തതാണ് ആളെ തിരിച്ചറിയാൻ സഹായിച്ചതെന്നും വീട്ടമ്മ പരാതിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌.

വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്‌തു. പിന്നാലെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചാണ് ഒളിവിൽ പോയ ഷാജഹാനെ പിടികൂടിയത്.

Read also: ‘വീട്ടിൽ കയറി കൊത്തിക്കീറും’; സിപിഎം മാർച്ചിൽ കൊലവിളിയുമായി പ്രവർത്തകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE