കോഴിക്കോട്: പാതയോര ശുചീകരണത്തിന്റെ മറവിൽ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. കാരക്കുന്നത്ത് മുതൽ നൻമണ്ട വരെയുള്ള പാതയോര ശുചീകരണത്തിന്റെ മറവിലാണ് തണൽ മരങ്ങളും പുറമ്പോക്ക് ഭൂമിയിൽ കൃഷി ചെയ്‌ത വിളകളും നശിപ്പിച്ചത്. നൻമണ്ട – പടനിലം റോഡിൽ അമ്പലപ്പൊയിൽ ഭാഗത്താണ് മരങ്ങൾ മുറിച്ചത്.
പൊതുമരാമത്ത് വകുപ്പ് നമ്പറിട്ട മരങ്ങളും മുറിക്കാൻ ശ്രമം നടത്തി. വർഷങ്ങൾക്കു മുൻപു സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങളാണ് വെട്ടി നശിപ്പിച്ചത്.
ആത്തച്ചക്ക, പേര തുടങ്ങിയ ഫല വൃക്ഷങ്ങളും വെട്ടി മാറ്റി. നാട്ടുകാർ നനച്ച് വളർത്തിയ തണൽ മരങ്ങളും ഫല വൃക്ഷങ്ങളുമാണ് ഇത്തരത്തിൽ വെട്ടി മാറ്റിയിരിക്കുന്നത്. മരങ്ങൾ മുറിച്ചു മാറ്റിയവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ശക്‌തമായിട്ടുണ്ട്.
Malabar News: ജില്ലയിൽ എയ്‌ഡ്‌സ്, ക്ഷയ രോഗങ്ങളുടെ വ്യാപനം കുറഞ്ഞു