ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂര്‍. അതിൽ നിന്ന് മുക്‌തനാക്കിയ കോടതിയോട് തരൂർ നന്ദി പറഞ്ഞു. കേസില്‍ കുറ്റവിമുക്‌തനാക്കി കൊണ്ടുള്ള വിധി വന്നതിനു ശേഷം പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.
ഓണ്‍ലൈനിലൂടെയാണ് ശശി തരൂര്‍ കേസിന്റെ നടപടികള്‍ നിരീക്ഷിച്ചത്. സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂരിനെതിരെ തെളിവില്ലെന്നാണ് ഡെല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി നിരീക്ഷിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്റെ വാദം കോടതി അംഗീകരിച്ചു. സ്‌പെഷ്യല്‍ കോടതി ജഡ്‌ജി ഗീതാജ്‌ഞലി ഗോയലാണ് വിധി പ്രസ്‌താവം നടത്തിയത്.
2014 ജനുവരി പതിനേഴിനാണ് ഡെല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് ഭാര്യ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ രാഷ്‌ട്രീയ കോളിളക്കം ഉണ്ടാക്കിയിരുന്നു.
Also Read: പ്രതിഷേധം ശക്‌തം; കോവളം ബൈപ്പാസിൽ ടോൾ പിരിവ് നിർത്തിവെച്ചു