പ്രതിഷേധം ശക്‌തം; കോവളം ബൈപ്പാസിൽ ടോൾ പിരിവ് നിർത്തിവെച്ചു

By News Desk, Malabar News
The protest is strong; Toll collection stopped at Kovalam bypass
Representational Image
Ajwa Travels

തിരുവനന്തപുരം: കോവളം ബൈപ്പാസിൽ ടോൾ പിരിവ് അനിശ്‌ചിത കാലത്തേക്ക് നിർത്തിവെച്ചു. ടോൾ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ദേശീയപാത അതോറിറ്റിയുടെ നടപടി. ജില്ലാ ഭരണകൂടം ജനപ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം മാത്രം ടോൾ പിരിവ് നടത്തിയാൽ മതിയെന്നാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.

പണി പൂർത്തിയാക്കാതെ ടോൾ പിരിവ് അംഗീകരിക്കില്ലെന്ന് ആരോപിച്ച് കോൺഗ്രസ്- സിപിഎം പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്. പുതിയ ടോൾ നിരക്ക് അനുസരിച്ച് കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് പോകാൻ 70 രൂപ നൽകണം. ബസ്, ട്രക്ക് എന്നിവക്ക് 235 രൂപയും നൽകണം. ഇരുപത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ 280 രൂപ അടച്ച് പാസ് എടുക്കണമെന്നും ആയിരുന്നു തീരുമാനം.

25 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യ പാസ് നൽകണം എന്നായിരുന്നു പ്രതിഷേധകരുടെ ആവശ്യം. കൂടാതെ പഴയ റോഡിന് അൽപം വീതി കൂടിയതിന്റെ പേരിൽ ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് ന്യായമല്ലെന്നും പ്രതിഷേധകർ പറയുന്നു.

Also Read: ‘ചില മാഫിയകൾ ഉദ്യോഗസ്‌ഥർക്ക്‌ പണം നൽകി ഞങ്ങളെ കുടുക്കി’; ഇ ബുൾജെറ്റ് സഹോദരൻമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE