ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം 2021ലെ ദുബായ് ബജറ്റിന് അംഗീകാരം നല്കി. 5,710 കോടി ദിര്‍ഹത്തിന്റെ ബജറ്റിനാണ് അദ്ദേഹം അംഗീകാരം നല്‍കിയത്. നിലവില്‍ രാജ്യത്ത് നേരിട്ട കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അതിന്റെ ഭാഗമായി സാമ്പത്തിക രംഗം ത്വരിതപ്പെടുത്താനുള്ള പദ്ധതികള്‍ ഇത്തവണത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതിനൊപ്പം തന്നെ സാമൂഹികക്ഷേമം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അടിയന്തര സേവനമേഖല, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരിക, നിക്ഷേപ മേഖലകള്‍ എന്നിവയില്‍ ഊന്നി രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചക്ക് 2021ലെ ബജറ്റ് പ്രാധാന്യം നല്‍കുന്നുണ്ട്. കൂടാതെ എക്സ്പോ 2020ലേക്കായി നീക്കി വച്ചിരുന്ന തുകയും 2021ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
5616 കോടി ദിര്‍ഹത്തിന്റെ ചിലവും 5231.4 കോടി ദിര്‍ഹത്തിന്റെ വരുമാനവുമാണ് ഇത്തവണത്തെ ബജറ്റില്‍ കണക്കാക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കുറക്കുകയും പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്തതിനാലാണ് ഇത്തവണത്തെ വരുമാനത്തില്‍ വലിയ കുറവ് ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ആകെ വരുമാനത്തില്‍ 4 ശതമാനം എണ്ണയില്‍ നിന്നും, 59 ശതമാനം വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ഇനത്തില്‍ നിന്നും, 31 ശതമാനം നികുതിയിനത്തിലും, 6 ശതമാനം നിക്ഷേപ ഇനത്തിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
Read also : ഭിന്നത രൂക്ഷം; ബിജെപി സർക്കാരുകളുടെ മതപരിവർത്തന നിയമത്തിന് എതിരെ ജെഡിയു






































