മലപ്പുറം: എല്ലാ കാലത്തും മതേതരത്വത്തിനു വേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്‌ടമാണ് ഉണ്ടാക്കിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നും മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും വിഭാഗീയതയ്‌ക്ക് അതീതമായ കൂട്ടായ്‌മയ്‌ക്ക് വേണ്ടിയും നേതൃത്വം നൽകിയിട്ടുള്ള ഒരു നേതാവായിരുന്നു.
അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നൻമ വരുത്തുന്നതിൽ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് നിസംശയം പറയാനാകും. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് സഹായകരമായിട്ടുണ്ട്. ഹൈദരലി തങ്ങളുടെ വേർപാട് ലീഗിന് മാത്രമല്ല ഐക്യജനാധിപത്യ മുന്നണിക്കും ജനാധിപത്യ, മതേതരത്വ കേരളത്തിനും ഒരു വലിയ നഷ്‌ടമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Read Also: കെപിസിസി പുനഃസംഘടന; വിഡി സതീശനും, കെ സുധാകരനും നാളെ ചർച്ച നടത്തും