നിയന്ത്രണാതീത ജനതിരക്ക്; ഹൈദരലി തങ്ങളുടെ ഖബറടക്കം നിർവഹിച്ചു

By Central Desk, Malabar News
Uncontrolled overcrowding; Hyderali Shihab Thangal's Burial was completed
Ajwa Travels

മലപ്പുറം: അന്തരിച്ച മുസ്‌ലിം ആത്‌മീയ നേതാവും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്‌ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നിർവഹിച്ചു. സംസ്‌ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾക്ക് ശേഷമാണ് ഖബറടക്കം നിർവഹിച്ചത്.

നേരത്തെ ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് ഖബറടക്കം നിശ്‌ചയിച്ചിരുന്നത്. എന്നാല്‍ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനാകാത്ത സാഹചര്യവും ദീർഘകാലമായി അർബുദ രോഗബാധിതനായി ചികിൽസയിൽ തുടരാൻ കാരണമായതും ഖബറടക്കം നേരത്തെയാക്കാൻ കാരണമായിരുന്നു.

12 വര്‍ഷമായി മുസ്‌ലിംലീഗ് സംസ്‌ഥാന പ്രസിഡണ്ട് പദവി വഹിക്കുന്ന ഇദ്ദേഹം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്‌ഥാന വൈസ് പ്രസി‍ഡണ്ടും എസ്‌വൈഎസ്‍ (ഇകെ വിഭാഗം) സംസ്‌ഥാന പ്രസിഡണ്ടും ആയിരുന്നു.

മലബാർ മേഖലയിലെ 100ലധികം മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്‌സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസലാം അറബിക് കോളേജ് തുടങ്ങി ഒട്ടനേകം ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്‌ഥാനവും വഹിച്ചിരുന്നു.

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. ജ്യേഷ്‌ഠൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്‌റ്റ് മാസത്തിലാണ് മുസ്‌ലിംലീഗ് സംസ്‌ഥാന പ്രസിഡണ്ടായി ചുമതലയേറ്റത്.

Uncontrolled overcrowding; Hyderali Shihab Thangal's Burial was completed
മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കുന്നു

മതസൗഹാര്‍ദ്ദത്തിന് വിള്ളൽ വീഴ്‌ത്തുന്ന എല്ലാ നിലപാടുകളെയും വിട്ടുവീഴ്‌ചയില്ലാതെ പ്രതിരോധിച്ച മുൻഗാമികളുടെ പാത തന്നെയാണ് ഇദ്ദേഹവും തുടർന്നത്. സുന്നി വിദ്യാർഥി സംഘടനയായ എസ്‌വൈഎസ്‍ സ്‌ഥാപകാംഗവും സ്‌ഥാപക പ്രസിഡണ്ടും കൂടിയായിരുന്നു ഇദ്ദേഹം. ആമാശയ അർബുദം ബാധിച്ച് കുറച്ചു കാലമായി ചികിൽസയിൽ ആയിരുന്നു ഇദ്ദേഹം.

വിവിധ ആശുപത്രികളിലെ ചികിൽസക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തിച്ചിരുന്നു. 2022 മാർച്ച് 6ന് ഉച്ചയ്‌ക്ക്‌ 12.40ഓടെ ഇവിടെവച്ച് മരണം സ്‌ഥിരീകരിച്ചു. 74 വയസായിരുന്നു.

Uncontrolled overcrowding; Hyderali Shihab Thangal's Burial was completed

കൊയിലാണ്ടിയിലെ അബ്‌ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്‌രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍.

Most Read: മതനിരപേക്ഷ- ജനാധിപത്യ രാഷ്‌ട്രീയത്തിന് വലിയ നഷ്‌ടം; തങ്ങളുടെ നിര്യാണത്തിൽ സ്‌പീക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE