ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പുലർച്ച 2 മണിയോടെ നടക്കും

By Central Desk, Malabar News
Hyder Ali Shihab will be buried at 2 am
കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ അന്ത്യോപചാരം അർപ്പിക്കുന്നു
Ajwa Travels

മലപ്പുറം: അനിയന്ത്രിത ജനതിരക്ക് മൂലം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് പാണക്കാട് കുടുംബവീട്ടിലേക്ക് മൃതദേഹം മാറ്റി. വീട്ടിൽ നിർവഹിക്കേണ്ട കർമങ്ങൾക്ക് ശേഷം മസ്‌ജിദിലേക്ക് എത്തിക്കും. ഖബറടക്കം പുലർച്ച 2നും 3നും ഇടയിൽ നിർവഹിക്കും.

ഇന്ന് രാവിലെ 9 മണിക്കാണ് ഖബറടക്കം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ജനങ്ങളുടെ തിരക്ക് രാവിലത്തേക്ക് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ എത്തുമെന്നും അതിനാൽ ഖബറടക്കം പുലർച്ചെ രണ്ടുമണിയോടെ നടത്തുവാന്‍ തീരുമാനിക്കുകയും ആയിരുന്നു.

അർബുദ രോഗബാധിതനായി ചികിൽസയിൽ ആയിരുന്നതിനാൽ മയ്യിത്ത് ഖബറടക്കാൻ അധികം വെെകിപ്പിക്കുന്നത് ശരിയല്ലെന്ന അഭിപ്രായമുയർന്നതും ഖബറടക്കം നേരത്തെയാക്കാൻ കാരണമായിട്ടുണ്ട്. ഭൗതിക ശരീരം ഏറെനേരം വെയ്‌ക്കാൻ സാധിക്കാത്ത സാഹചര്യം നിലവിൽ ഉണ്ടെന്നും അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് കുടുംബാംഗങ്ങളും അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്‌ദുറഹ്‌മാൻ, എകെ ശശീന്ദ്രന്‍, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള പ്രമുഖർ ഉൾപ്പടെ പതിനായിരങ്ങളാണ് മലപ്പുറം ടൗൺഹാളില്‍ അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്.

Most Read: ഹൈദരലി ശിഹാബ് തങ്ങൾ സമുദായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാൾ; കാന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE