കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇഡി ഇന്നലെ ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഒരു ദിവസം കൂടി കസ്റ്റഡി അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ച കോടതി, ശിവശങ്കറിനെ ഇന്ന് വീണ്ടും ഹാജരാക്കാൻ നിർദേശം നൽകുകയായിരുന്നു. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, സ്വപ്ന സുരേഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിൽ നിന്നും ശിവശങ്കറിനെ സംബന്ധിച്ച പല നിർണായക വിവരങ്ങളും ലഭിച്ചതായി അന്വേഷണ സംഘം ഇന്നലെ കോടതിയെ അറിയിച്ചു. 20 തവണ സ്വർണം കടത്തിയത് ശിവശങ്കറിന്റെ അറിവോടെയാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ശിവശങ്കറായിരുന്നു കള്ളക്കടത്തിന്റെ സൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഇഡിയുടെ നിലപാട്.
ലൈഫ് മിഷനിലെ 36 പദ്ധതികളിൽ 26 എണ്ണവും നൽകിയത് രണ്ട് കമ്പനികൾക്കാണ്. രണ്ട് കമ്പനികളുടെ വിവരങ്ങളും സ്വപ്നക്ക് അറിയാമായിരുന്നു. സുപ്രധാന വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറിയിരുന്നു. കെ ഫോൺ, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളാണ് കൈമാറിയത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ സ്വപ്ന ഇടപെട്ടത് ശിവശങ്കർ വഴിയാണെന്നും ഇഡി പറയുന്നു.
National News: ബിഹാറിലെ തിരിച്ചടി; കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടി സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി







































