പാലക്കാട്: നഗരസഭാ കാര്യാലയത്തിന് മുന്നിൽ സ്‌ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ച നിലയിൽ. ഇന്ന് രാവിലെയോടെയാണ് കാര്യാലയത്തിന് മുന്നിൽ സ്‌ഥാപിച്ചിരുന്ന കൂറ്റൻ ഫ്‌ളക്‌സ് ബോർഡിന്റെ ഒരുഭാഗം കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.
‘ശോഭാ സുരേന്ദ്രന് പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം’ എന്നെഴുതിയ ഫ്‌ളക്‌സാണ് ഭാഗികമായി കത്തി നശിച്ചത്. നേരത്തെ, പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്‌ഥാനാർഥികളുടെ പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേരും ഉയർന്നിരുന്നു.
എന്നാൽ, ഇവിടെ സി കൃഷ്‌ണകുമാറിനെയാണ് ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചത്. സ്‌ഥാനാർഥിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്ന സമയത്താണ് ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്‌തുള്ള ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഫ്‌ളക്‌സ് കത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പാലക്കാട് നഗരസഭ ബിജെപിയാണ് ഭരിക്കുന്നത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും