മോസ്‌കോ: റഷ്യയിൽ പേം ക്രായ് മേഖലയിലെ പേം സ്‌റ്റേറ്റ് സർവകലാശാല (പിഎസ്‌യു)യിൽ തിങ്കളാഴ്‌ച ഉണ്ടായ വെടിവെപ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരിക്കേറ്റു. തോക്ക് ധാരിയെ റഷ്യൻ നിയമപാലകർ കീഴടക്കിയതായാണ് റിപ്പോർട്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, രാവിലെ 11 മണിയോടെ സർവകലാശാലയിലെ ഒരു കെട്ടിടത്തിൽ തോക്കുധാരി കടക്കുകയും വെടിയുതിർക്കുകയും ആയിരുന്നു. അക്രമിയിൽ നിന്ന് രക്ഷപ്പെടാനായി വിദ്യാർഥികൾ സർവകലാശാല ഓഡിറ്റോറിയത്തിൽ ഒളിച്ചിരിക്കുകയും ജനാലകൾ വഴി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
തോക്കുധാരി സർവകലാശാലയിലെ 18 വയസുള്ള വിദ്യാർഥിയാണെന്ന് തിരിച്ചറിഞ്ഞതായി റഷ്യൻ അന്വേഷണ ഏജൻസി പറഞ്ഞു.
Most Read: ’26 വർഷങ്ങൾ മുൻപുള്ള സ്‌ത്രീകളല്ല ഇപ്പോൾ, കാലം മാറി’; താലിബാനെതിരെ പ്രതിഷേധം ശക്‌തം