തിരുവനന്തപുരം: ഗായകന്‍ എംഎസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിൽസയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്‌ഥാന സര്‍ക്കാരിന്റെ ടിവി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തു. ദൂരദർശൻ, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവക്കായി ആയിരത്തിൽപ്പരം ഗാനങ്ങൾ പാടിയിട്ടുണ്ട്.
ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്തം എന്നീ ചിത്രങ്ങളിലും ഗാനമാലപിച്ചു. ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ്, കൊച്ചിന്‍ ഓവേഷന്‍ കണ്‍സേര്‍ട്ട് തുടങ്ങി നിരവധി കലാസമിതികളില്‍ അദ്ദേഹം അംഗമായിരുന്നു. ഗുരുവും സംഗീത സംവിധായകനുമായ രാഘവന്‍ മാസ്‌റ്ററെക്കുറിച്ചുള്ള ‘ശ്യാമസുന്ദര പുഷ്‌പമേ’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കവേയാണ് നസീം അസുഖ ബാധിതനാവുന്നത്. തുടർന്ന് പതിനാറ് വർഷത്തോളം ചികിൽസയിൽ ആയിരുന്നു.
Read also: രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും





































