എസ്‌ഐആർ; ഹിയറിങ് ഇന്ന് അവസാനിക്കും- അന്തിമ വോട്ടർ പട്ടിക 21ന്

ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്.

By Senior Reporter, Malabar News
Kerala Election
Representational Image
Ajwa Travels

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയ പരി ഇന്നത്തോടെ അവസാനിക്കും. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്.

ഇതിൽ 33,450 പേർ താമസം മാറിയവരും 1630 പേർ വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4217 പേര് എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർപട്ടിക പരിഷ്‌കരണത്തിനാണ് പ്രഥമ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽക്കർ അറിയിച്ചു.

ഈമാസം 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എസ്‌ഐആർ നടപ്പാക്കുന്നതിൽ കേരളം മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്‌ചവെച്ചതെന്ന് രത്തൻ യു ഖേൽക്കർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE