തിരുവനന്തപുരം: അഞ്ചുപേരെ വെട്ടി കൊലപ്പെടുത്തിയതായി യുവാവിന്റെ മൊഴി. തിരുവനന്തപുരം പെരുമല സ്വദേശി അഫാൻ (23) ആണ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി ഞെട്ടിക്കുന്ന മൊഴി നൽകിയത്. രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളിലായി ആറുപേരെ വെട്ടിയെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
അഞ്ചുപേർ കൊല്ലപ്പെട്ടെന്നും ഒരാൾ ചികിൽസയിലാണെന്നും പോലീസ് പറയുന്നു. ഇന്ന് വൈകിട്ടാണ് സംഭവം. പ്രതി കീഴടങ്ങിയ ശേഷമാണ് വിവരങ്ങൾ പുറത്തുവരുന്നത്. യുവാവിന്റെ ആക്രമണത്തിൽ സഹോദരനും ഒമ്പതാം ക്ളാസ് വിദ്യാർഥിയുമായ അഫ്സാൻ, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരുൾപ്പടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ആദ്യം വെട്ടിയത് അമ്മയെയും പെൺസുഹൃത്തിനെയുമാണ്. അഫാന്റെ പെൺസുഹൃത്ത്, സഹോദരൻ എന്നിവരെ അവരുടെ വീട്ടിൽ വെച്ചാണ് വെട്ടിക്കൊന്നത്. പെൺസുഹൃത്തിന്റെ മാതാപിതാക്കളെ അവരുടെ വീട്ടിലെത്തിയും അച്ഛന്റെ അമ്മയെ അവരുടെ വീട്ടിലെത്തിയുമാണ് വെട്ടിയതെന്നാണ് യുവാവ് പറയുന്നത്. വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ അഫാന്റെ ഉമ്മ ചികിൽസയിലാണ്. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ








































