കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കി ഉത്തരവിട്ട് ഹൈക്കോടതി. കമ്പനി ആക്‌ട് പ്രകാരമാണ് നടപടി. വെള്ളാപ്പള്ളി അടക്കം എല്ലാ ബോർഡ് മെമ്പർമാരെയും അടക്കമാണ് എസ്എൻഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കിയത്.
പ്രൊഫ. ജസ്‌റ്റിസ് ടിആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി നടപടി. എസ്എൻഡിപി യോഗം കമ്പനി ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്.
ഇതിലെ ഡയറക്‌ടർമാരാണ് വെള്ളാപ്പള്ളിയും മകൻ തുഷാർ വെള്ളാപ്പള്ളിയും ഉൾപ്പടെയുള്ളവർ. കമ്പനി ഡയറക്‌ടർമാർക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ, ഇവരുടെ അക്കൗണ്ടിന് സാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. തുടർന്നാണ് കമ്പനി ആക്റ്റിന്റെ 164(2) പ്രകാരം വെള്ളാപ്പളി അടക്കമുള്ളവരെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി, പ്രസിഡണ്ട് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്. 2024 മുതൽ ഹൈക്കോടതിയുടെ മുന്നിലുള്ള കേസാണിത്. പ്രൊഫ. സാനു മാസ്‌റ്റർ, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































