മസ്‌കറ്റ്: കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു വര്‍ഷമായി സൊഹാര്‍ വിമാനത്താവളത്തില്‍ നിന്നും നിര്‍ത്തി വെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഇന്നലെ മുതൽ പുനഃരാംഭിച്ചതായി അധികൃതർ. വെള്ളിയാഴ്‌ച സലാം എയറിന്റെ ആദ്യ വിമാനം സലാലയിലേക്ക് പറന്നതായി ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ബുധൻ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സൊഹാറില്‍ നിന്നും സലാലയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടാവുകയെന്നും ഒമാന്‍ എയര്‍പോര്‍ട്ടിന്റെ പ്രസ്‌താവനയില്‍ പറയുന്നു.
Read Also: കോവിഡ് നിയന്ത്രണങ്ങൾ ആറ് മാസം കൂടി തുടരണം; ഡോ. സൗമ്യ സ്വാമിനാഥൻ






































