കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം മീനാപീസിൽ ലീഗ് മണ്ഡലം സെക്രട്ടറി ഹക്കിം മീനാപീസിന്റെ മകൻ സുഹൈലിന് (12) നേരെ നടന്ന ആക്രമണത്തിൽ 5 പേർക്ക് എതിരെ പോലീസ് കേസെടുത്തു. എസ്ഡിപിഐ പ്രവർത്തകരായ മുസമ്മിൽ (25), മിൻഷാദ് (24), അറഫാത്ത് (25), സബിൽ (24), ഉബൈസ് (24) എന്നിവർക്ക് എതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്. വധശ്രമത്തിനാണ് ഇവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വോട്ടെടുപ്പ് നടക്കുകയായിരുന്ന ജിയുപിഎസ് മീനാപീസിൽ ബൂത്ത് കൈയേറിയ എസ്ഡിപിഐക്കാർ സ്റ്റീൽ ഗ്ളാസ് കൊണ്ട് അവിടെ ഉണ്ടായിരുന്ന സുഹൈലിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഗ്ളാസ് കൊണ്ടുള്ള ഏറിൽ സുഹൈലിന്റെ കണ്ണിനാണ് പരിക്കേറ്റത്.
Read also: പോലീസ് നടപടി ഏകപക്ഷീയം; സമാധാനയോഗം ബഹിഷ്കരിച്ച് യുഡിഎഫ്







































