വിട്ടുവീഴ്‌ചയില്ല, അക്രമികൾക്കെതിരെ ശക്‌തമായ നടപടി; മുഖ്യമന്ത്രി

By News Desk, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾ ദുഷ്‌ടലാക്കോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ആക്രമണങ്ങളും കൊലപതകങ്ങളുമാണ് സംഭവിച്ചത്. അക്രമികളോട് വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കും. സാഹോദര്യം തകർക്കാൻ ഒരു ശക്‌തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

അക്രമികൾക്കെതിരെ ശക്‌തമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ സമാധാനവും സാഹോദര്യവും തകർക്കാൻ ഒരു ശക്‌തിയെയും അനുവദിക്കില്ല. ജനങ്ങളെ ചേർത്ത് നിർത്തി അത്തരം ശ്രമങ്ങളെ ചെറുക്കും. വർഗീയതയുടെ വിഷയവുമായി നാടിനെ അസ്വസ്‌ഥമാക്കുന്ന ഇത്തരം ശക്‌തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ നാളെ പാലക്കാട് സർവകക്ഷി യോഗം ചേരും. നേരത്തെ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ബിജെപി തീരുമാനം മാറ്റി. പാലക്കാട് കലക്‌ടറേറ്റിൽ ഉച്ച കഴിഞ്ഞ് 3.30നാണ് യോഗം. മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

എസ്‌ഡിപിഐ പ്രവർത്തകൻ എ സുബൈർ (43), മേലാമുറി എസ്‌കെഎസ് ഓട്ടോസ് ഉടമയും ആർഎസ്‌എസ്‌ പ്രവർത്തകനുമായ മേൽമുറി പള്ളിപ്പുറം ശ്രീനിവാസൻ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ആസൂത്രിത കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് തടയാൻ കഴിയാത്തതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Most Read: സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കും-ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE